
TIST ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പാളുമായ പ്രൊഫ്. ഡോ. ദീപ എലിസബത്ത് ജോർജ് കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരിക്ക് കൈമാറുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് സെന്ററിൽ (ACARR) "Radar Systems, Antenna Design and Atmospheric Data Analytics" വിഷയത്തിൽ ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (TIST) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് സംഘടിപ്പിച്ചു.
ഇന്റേൺഷിപ്പ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഓഫ് മറൈൻ സയൻസസ് ഡയറക്ടർ പ്രൊഫ്. ഡോ. സതീശൻ കെ., TIST ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പാളുമായ പ്രൊഫ്. ഡോ. ദീപ എലിസബത്ത് ജോർജ്, ACARR-ലെ ഡോ. അജിൽ കൊട്ടയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശാസ്ത്രഞ്ജരായ ഡോ മനോജ്, ഡോ രാകേഷ്, എഞ്ചിനീയർമാരായ റിജോയ് റിബല്ലോ, ശരത് കൃഷ്ണ എന്നിവർ ക്ലാസുകൾ നയിച്ചു.ചടങ്ങിൽ ACARR ന്റെയും TIST ഇലക്ട്രോണിക്സ് വിഭാഗവും തമ്മിലുള്ള അഞ്ച് വർഷത്തെ സജീവ സഹകരണത്തിന്റെ നേട്ടങ്ങൾ ആഘോഷിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംയുക്തമായി നടപ്പാക്കിയ ഇന്റേൺഷിപ്പുകൾ, ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാർത്ഥി പരിശീലനങ്ങൾ, അക്കാദമിക് സഹകരണങ്ങൾ, വിവിധ സംയുക്ത പദ്ധതികൾ എന്നിവ ഉൾക്കൊള്ളുന്ന പ്രവർത്തന റിപ്പോർട്ട് ഡോ. ദീപ കുസാറ്റ് വൈസ് ചാൻസലർക്ക് സമർപ്പിച്ചു.ACARR ഡയറക്ടർ ഡോ. എസ്. അഭിലാഷിന്റെ നേതൃത്വത്തിലാണ് ഇന്റേൺഷിപ്പ് സംഘടിപ്പിച്ചത്.
Photo Courtesy - Google









